ആദി ഫസ്റ്റ്‌ഡേ കലക്ഷന്‍, പ്രതീക്ഷയോടെ ആരാധകർ | filmibeat Malayalam

2018-01-26 454

Box office prediction of Pranav Mohanlal's Aadhi
പ്രതീക്ഷകളൊന്നും തെറ്റിച്ചില്ല. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ നായക ചിത്രമായ ആദിയ്ക്ക് ഗംഭീര സ്വീകരണമാണ് തിയേറ്ററില്‍ ലഭിച്ചത്. ആദ്യ ഷോ കഴിഞ്ഞത് മുതല്‍ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.ഇനി അറിയേണ്ടത് ചിത്രത്തിന്റെ ഭാവിയാണ്. ബോക്‌സോഫീസില്‍ ചിത്രം വിജയിക്കുമോ.. എന്തായിരിക്കും ആദിയുടെ ഫസ്റ്റ്‌ഡേ കലക്ഷന്‍. ബോക്‌സോഫീവ് വിജയം സിനിമയുടെ തലവര തീരുമാനിക്കുന്ന കാലത്ത് ആദിയും പ്രണവും രക്ഷപ്പെടുമോ..ആദി ആദ്യ ദിവസം ബോക്‌സോഫീസില്‍ എത്ര നേടും എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കേരളത്തില്‍ ഇരുന്നൂറ് തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് 1500 ഫസ്റ്റ് ഷോകളുണ്ടായിരുന്നു. ആദി ആദ്യ ദിവസം ഒരു അഞ്ച് കോടിയ്ക്ക് മുകളിലെങ്കിലും കലക്ഷന്‍ നേടും എന്നാണ് ആരാധകരുടെ പക്ഷം. കേരളത്തില്‍ ചിത്രം നാല് കോടിയ്ക്കടുത്ത് ഫസ്റ്റ് ഡേ കലക്ഷന്‍ നേടുമെന്ന് നിരൂപകര്‍ പറയുന്നു.നിലവില്‍ ഏറ്റവും കൂടുതല്‍ ഫസ്റ്റ് ഡേ കലക്ഷന്‍ നേടിയ ചിത്രം മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസാണ്. 5.11 കോടിയാണ് മാസ്റ്റര്‍പീസിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍. പുലിമുരുകനും വില്ലനുമൊക്കെ സൃഷ്ടിച്ച കലക്ഷന്‍ മമ്മൂട്ടി ദ ഗ്രേറ്റ് ഫാദര്‍, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ തിരുത്തിയെഴുതിയിരുന്നു.